യോഷിനോറി ഉഷുമി ടോക്കിയോയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫ്രണ്ടിയേഴ്സ് റിസർച്ച് സെന്ററിലെ ഓട്ടോഫാഗിയിൽ പഠനം നടത്തുന്ന സെൽ ബയോളജിസ്റ്റാണ് .2012-ൽ അദ്ദേഹം ബേസിക് സയൻസിൽ ക്യോറ്റോ പ്രൈസ് സ്വന്തമാക്കി.കൂടാതെ 2016-ൽ തന്റെ ഓട്ടോഫാഗിയിലെ കണ്ടുപിടിത്തത്തിന് വൈദ്യശാസ്ത്രത്തിന്റെ നോബേൽ സമ്മാനം കരസ്ഥമാക്കി.
ജീവിതം
ഉഷുമി ജപ്പാനിലെ ഫുക്കുവോക്കയിൽ 1945 ഫെബ്രുവരി 9 ന് ജനിച്ചു.അദ്ദേഹം 1967-ൽ ബാച്ചിലർ ഓഫ് സയൻസും, 1974-ൽ ഡോക്ടറേറ്റ് ഇൻ സയൻസും സ്വന്തമാക്കി. രണ്ടും യൂണിവേഴ്സിറ്റി ഓഫ് ടോക്കിയോയിൽ നിന്നുതന്നെയായിരുന്നു.1974-77 കാലഘട്ടത്ത് ന്യൂയോർക്ക് സിറ്റിയിലെ റോക്ക് ഫെല്ലർ യൂണിവേഴ്സിറ്റിയിൽ നിന്ന് പോസ്റ്റ്ഡോക്ടറാൽ ഫെല്ലോ കരസ്ഥമാക്കി.
1977-ൽ യൂണിവേഴ്സിറ്റി ഓഫ് ടോക്കിയോയിലേക്ക് തന്നെ തിരിച്ചെത്തി.1986-ൽ അവിടെ അദ്ദേഹം ലെക്ചററായി നിയമിക്കപ്പെട്ടു. കൂടാതെ 1988-ൽ അസോസിയേറ്റഡ് പ്രൊഫസറായി നിയമിക്കുകയും ചെയ്തു. 1996-ന് ജപ്പാനിലെ ഓകാസാക്കി സിറ്റിയിലെ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് ബയോളജി -യിലേക്ക് മാറി.അവിടെവച്ചാണ് അദ്ദേഹം പ്രൊഫസറാകുന്നത്. 2004 തൊട്ട് 2009 വരെയും അദ്ദേഹം ജപ്പാനിലെ ഗ്രാജുവേറ്റ് യൂണിവേഴ്സിറ്റി ഫോർ അഡ്വാൻസെഡ് സ്റ്റഡീസിൽ പ്രൊഫസറായിരുന്നു. 2009-ൽ അദ്ദേഹത്തിന് മൂന്ന് യൂണിവേഴ്സിറ്റികളിൽ നിന്ന് അപ്പോയിന്റ്മെന്റ് വന്നു, എമരിറ്റസ് പ്രൊഫസർ അറ്റ് ദി നാഷ്ണൽഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് ബയോളജി, ഗ്രാജുവേറ്റ് യൂണിവേഴ്സിറ്റി ഫോർ അഡ്വാൻസെഡ് സ്റ്റഡീസ്, പ്രൊഫസർഷിപ്പ് അറ്റ് അഡ്വാൻസ് റിസർച്ച് ഓർജനൈസേഷൻ എന്നിങ്ങനെയായിരുന്നു അത്. 2014 -ലെ അദ്ദേഹത്തിന്റെ റിട്ടയർമെന്റിന് ശേഷം ടോക്കിയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്നോവേറ്റീവ് റിസെർച്ചിൽ പ്രൊഫസറായി തുടർന്നു. ഇപ്പോൾ അദ്ദേഹം ഇൻസ്റ്റീറ്റ്യൂട്ട് ഓഫ് ഇന്നോവേറ്റീവ് റിസർച്ചിലെ സെൽ ബയോളജി വിഭാഗത്തിന്റെ തലവനാണ്.
2016-ൽ അദ്ദേഹത്തിന് ഓട്ടോഫാഗിയുടെ മെക്കാനിസത്തിന്റെ കണ്ടുപിടിത്തത്തിന് വൈദ്യശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു..
അവാർഡുകൾ
Fujihara Award, Fujihara Foundation of Science (2005)
Ohsumi, Y (March 2001). "Molecular dissection of autophagy: two ubiquitin-like systems". Nature reviews. Molecular cell biology. 2 (3): 211–6. PMID11265251.
Kuma, A; Hatano, M; Matsui, M; Yamamoto, A; Nakaya, H; Yoshimori, T; Ohsumi, Y; Tokuhisa, T; Mizushima, N (23 December 2004). "The role of autophagy during the early neonatal starvation period". Nature. 432 (7020): 1032–6. PMID15525940.