Personal information | |||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Full name | Fabio Cannavaro | ||||||||||||||||||||||||||||||
Date of birth | 13 സെപ്റ്റംബർ 1973 | ||||||||||||||||||||||||||||||
Place of birth | നേപ്പിൾസ്, ഇറ്റലി | ||||||||||||||||||||||||||||||
Height | 1.76 m (5 ft 9+1⁄2 in) | ||||||||||||||||||||||||||||||
Position(s) | Centre-back | ||||||||||||||||||||||||||||||
Club information | |||||||||||||||||||||||||||||||
Current team | Guangzhou Evergrande (manager) | ||||||||||||||||||||||||||||||
Youth career | |||||||||||||||||||||||||||||||
1988–1992 | Napoli | ||||||||||||||||||||||||||||||
Senior career* | |||||||||||||||||||||||||||||||
Years | Team | Apps | (Gls) | ||||||||||||||||||||||||||||
1992–1995 | Napoli | 58 | (1) | ||||||||||||||||||||||||||||
1995–2002 | Parma | 212 | (5) | ||||||||||||||||||||||||||||
2002–2004 | Internazionale | 50 | (2) | ||||||||||||||||||||||||||||
2004–2006 | Juventus | 74 | (6) | ||||||||||||||||||||||||||||
2006–2009 | Real Madrid | 94 | (0) | ||||||||||||||||||||||||||||
2009–2010 | Juventus | 27 | (0) | ||||||||||||||||||||||||||||
2010–2011 | Al-Ahli | 16 | (2) | ||||||||||||||||||||||||||||
Total | 531 | (16) | |||||||||||||||||||||||||||||
National team | |||||||||||||||||||||||||||||||
1993–1996 | Italy U21 | 21 | (0) | ||||||||||||||||||||||||||||
1997–2010 | Italy | 136 | (2) | ||||||||||||||||||||||||||||
Teams managed | |||||||||||||||||||||||||||||||
2013–2014 | Al-Ahli (assistant) | ||||||||||||||||||||||||||||||
2015 | Guangzhou Evergrande | ||||||||||||||||||||||||||||||
2015–2016 | Al-Nassr | ||||||||||||||||||||||||||||||
2016–2017 | Tianjin Quanjian | ||||||||||||||||||||||||||||||
2017– | Guangzhou Evergrande | ||||||||||||||||||||||||||||||
Honours
| |||||||||||||||||||||||||||||||
*Club domestic league appearances and goals |
ഇറ്റാലിയൻ ഫുട്ബോൾ കളിക്കാരനും പരിശീലകനുമാണ് ഫാബിയോ കന്നവാരോ. (ജ:13 സെപ്റ്റം:1973). ഇറ്റലിയുടെ ദേശീയടീമിൽ അംഗമായിരുന്ന കന്നവാരോയെ ഇറ്റലിയുടെ എന്നത്തേയും മികച്ച പ്രതിരോധനിരക്കാരിൽ ഒരാളായി വിശേഷിപ്പിക്കുന്നുണ്ട്.നപ്പൊളി,പാർമ എന്നീ ക്ലബ്ബുകളിലാണ് തന്റെ കായികജീവിതം തുടങ്ങിവച്ചത്.പിന്നീട് റയൽ മഡ്രിഡ്,ജുവന്റെസ് ക്ലബ്ബുകൾക്കുവേണ്ടിയും കളിച്ചു. പൗലോ മാൽഡീനി വിരമിച്ചതിനുശേഷം ഇറ്റലിയെ നയിച്ചതും 2006 ലെ ഫിഫ ലോകകപ്പ് ഇറ്റലി നേടിയതും കന്നവാരോയുടെ നേതൃത്വത്തിലായിരുന്നു.ബെർലിൻ മതിൽ എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്.
ഫിഫ ലോകകപ്പിൽ നാലു പ്രാവശ്യം ഇറ്റലിയെ പ്രതിനിധീകരിച്ചു.136 തവണ ഇറ്റലിക്കുവേണ്ടി കുപ്പായം അണിഞ്ഞ കന്നവാരോ രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതൽ കളികളിൽ പങ്കെടുത്ത രണ്ടാമത്തെ കളിക്കാരനുമാണ്. ബാലൺ ഡി' ഓർ ബഹുമതി ലഭിച്ചിട്ടുള്ള കന്നവാരോ പ്രതിരോധനിരയിൽ നിന്നു ഈ ബഹുമതിക്കർഹനാകുന്ന മൂന്നാമത്തെ കളിക്കാരനുമാണ്.
വേഗതയും പ്രതികരണക്ഷമതയും കൂടാതെ കൃത്യമായി എതിരാളികളെ തളയ്ക്കുവാനുള്ള കഴിവും കന്നവാരോയെ മറ്റുകളിക്കാരിൽ നിന്നു ഏറെ വ്യത്യസ്തനാക്കി. പ്രതിരോധനിരയിൽ ഏതു പൊസിഷനിലും കളിക്കുവാൻ സാമർത്ഥ്യമുണ്ടായിരുന്ന കന്നവാരോ മധ്യപ്രതിരോധത്തിലാണ് ഏറെ തിളങ്ങിയത്.കളിക്കളത്തിലും പുറത്തും അഭിനന്ദനാർഹമായ അച്ചടക്കം പുലർത്തിയിരുന്ന കന്നവാരോ സമ്മർദ്ദത്തിനു തീരെ വഴിപ്പെടാതെ കളി ആസൂത്രണം ചെയ്യുന്നതിലും വൈദഗ്ദ്ധ്യം പുലർത്തിയിരുന്നു.